Nature

ജ​മ്മു കാശ്മീരിൽ 4ജി ​ഇ​ന്‍റ​ർ​നെ​റ്റ് സർവീസ് പു​ന​സ്ഥാ​പി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു കാശ്മീരിൽ 4ജി ​ഇ​ന്‍റ​ർ​നെ​റ്റ് പു​ന​സ്ഥാ​പി​ച്ചു. പ​രീ​ക്ഷ​ണാ​ർ​ഥം ര​ണ്ടു ജി​ല്ല​ക​ളി​ലാ​ണു ഇന്നലെ 4ജി ​ഇ​ന്‍റ​ർ​നെ​റ്റ് പു​ന​സ്ഥാ​പി​ച്ച​ത്. ഗ​ന്ദേ​ർ​ബാ​ൾ, ഉ​ദം​പു​ർ ജി​ല്ല​ക​ളി​ലാ​ണ് 4ജി ​ഇ​ന്‍റ​ർ​നെ​റ്റ് പു​ന​സ്ഥാ​പി​ച്ച​ത്.

അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ് റ​ദ്ദാ​ക്കി ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണു ന​ട​പ​ടി. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്പ​തു മു​ത​ൽ 4ജി ​സേ​വ​ന​ങ്ങ​ൾ ഉപഭോക്താക്കൾക്ക് ല​ഭ്യ​മാ​യി തു​ട​ങ്ങി. സെ​പ്റ്റം​ബ​ർ എ​ട്ടു വ​രെ ഇ​ന്‍റ​ർ​നെ​റ്റ് ഇ​ത്ത​ര​ത്തി​ൽ ല​ഭ്യ​മാ​യി തു​ട​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അറിയിച്ചു.

നി​ല​വി​ൽ പോ​സ്റ്റ്പെ​യ്ഡ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണു 4ജി ​സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ക. പ്രീ​പെ​യ്ഡ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഈ ​സേ​വ​നം ല​ഭി​ക്കാ​ൻ വെ​രി​ഫി​ക്കേ​ഷ​ൻ ക​ഴി​യു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​രും.

2019 ഓ​ഗ​സ്റ്റ് അ​ഞ്ചി​ന്, ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി സം​സ്ഥാ​ന​ത്തെ കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​യി വേ​ർ​തി​രി​ക്കു​ന്ന​തി​നു മുൻപാണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​ത്.

കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ത്തി​ലെ 20 ജി​ല്ല​ക​ളി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ പു​ന​സ്ഥാ​പി​ക്കുമെന്നും  ഇതിനായി പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ച്ച​താ​യും കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം​കോ​ട​തിയിൽ വ്യക്തമാക്കിയിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.