Times Kerala

കൊല്ലത്ത്, നവവരനും നാലു ബന്ധുക്കള്‍ക്കും കോവിഡ്;വിവാഹത്തിൽ പങ്കെടുത്തവർ ക്വാറന്റീനിൽ

 
കൊല്ലത്ത്, നവവരനും നാലു ബന്ധുക്കള്‍ക്കും കോവിഡ്;വിവാഹത്തിൽ പങ്കെടുത്തവർ ക്വാറന്റീനിൽ

കൊല്ലം: ജില്ലയിലെ പത്താനാപുരത്ത് വാഴപ്പാറയില്‍ നവവരനും നാലു ബന്ധുക്കള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് വിവാഹത്തില്‍ പങ്കെടുത്ത മറ്റുള്ളവരെ നിരീക്ഷണത്തിലേക്ക് മാറ്റി.കഴിഞ്ഞ വ്യാഴാഴ്ച നടന്ന വിവാഹത്തില്‍ 48 പേര്‍ പങ്കെടുത്തെന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ച വിവരം. ഈ 48 പേരില്‍ നാലുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതേ തുടർന്നാണെന്നു ബാക്കി 44 പേരെയും നിരീക്ഷണത്തിലാക്കിയത്. ഇവരുടെ സ്രവ സാംപിളുകള്‍ ടെസ്റ്റിനായി ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്. കൊറോണ പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും ലംഘിച്ചാണ് വിവാഹം നടത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Related Topics

Share this story