Nature

കോ​വി​ഡ് 19: സൗ​ദി അ​റേ​ബ്യ​യി​ൽ 39 മ​ര​ണം കൂ​ടി റിപ്പോർട്ട് ചെയ്തു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഇന്നലെ 39 പേ​ർ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,408 ആ​യി. 1,227 പേ​ർ​ക്ക് രാജ്യത്ത് പു​തു​താ​യി കോവിഡ് സ്ഥി​രീ​ക​രി​ച്ചു.

ഇ​തു​വ​രെ രോ​ഗം ബാധിച്ച 2,98,542 പേ​രി​ൽ 2,66,953 പേർക്കും രോഗം ഭേദമായതോടെ രാ​ജ്യ​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക് 89.4 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു.

28,181 പേ​രാണ് നിലവിൽ ചികിത്സയിലുള്ളത്. ഇ​തി​ൽ 1,774 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.