Times Kerala

ബാങ്കുകളിൽ ഇന്ന് മുതൽ സേവിങ് അക്കൗണ്ട് ഇടപാടുകാർക്ക് നിയന്ത്രണം

 
ബാങ്കുകളിൽ ഇന്ന് മുതൽ സേവിങ് അക്കൗണ്ട് ഇടപാടുകാർക്ക് നിയന്ത്രണം

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ ബാങ്കുകളില്‍ സേവിങ്ങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് നിയന്ത്രണം. അക്കൗണ്ട് നമ്പറിനനുസരിച്ച് ബാങ്കില്‍ എത്താന്‍ സമയം നിശ്ചയിച്ച് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി സര്‍ക്കുലര്‍ ഇറക്കി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓണക്കാലത്തെ തിരക്ക് കുറയ്ക്കാനായാണ് പുതിയ നടപടി.

0, 1, 2, 3 അക്കങ്ങളില്‍ അവസാനിക്കുന്ന സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയിലാണ് ബാങ്കില്‍ എത്തേണ്ടത്. 4, 5, 6, 7 അക്കങ്ങളില്‍ അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്നവര്‍ പന്ത്രണ്ടിനും രണ്ടിനും ഇടയിലും 8,9 അക്കങ്ങളില്‍ അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്നവര്‍ രണ്ടരയ്ക്കും നാലിനും ഇടയിലും ബാങ്കില്‍ എത്തണം.സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും എത്തുന്നവര്‍ക്ക് നിയന്ത്രണം ബാധകമാണ്. അതേസമയം, മറ്റ് ബാങ്കിടപാടുകള്‍ക്കും വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും സമയ നിയന്ത്രണം ഇല്ല. തിങ്കള്‍ മുതല്‍ അടുത്ത മാസം 5 വരെ ഈ നിയന്ത്രണങ്ങൾ തുടരും.

ഇടപാടുകാര്‍ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുകയും ബാങ്ക് സന്ദര്‍ശനം പരമാവധി കുറയ്ക്കുകയും വേണമെന്ന് എസ്എല്‍ബിസി അഭ്യര്‍ഥിച്ചു. കോവിഡ് പ്രതിരോധത്തിന് പ്രത്യേക നിയന്ത്രണങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ സമയത്തിന് മാറ്റമുണ്ട്. സമയക്രമം ശാഖകളില്‍ പ്രദര്‍ശിപ്പിക്കും.

Related Topics

Share this story