Nature

പാർലമെന്റിൻറെ അ​ന​ക്സ് കെ​ട്ടി​ട​ത്തി​​ൽ തീ​പി​ടി​ത്തം; ആ​ള​പാ​യ​മി​ല്ല

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലെ അ​ന​ക്സ് കെ​ട്ടി​ട​ത്തിൽ തീപിടിത്തം. കെട്ടിടത്തിൻറെ ആ​റാം നി​ല​യി​ലാ​ണു ഇന്ന് രാ​വി​ലെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണു തീ​പി​ടി​ത്ത​തി​നു കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ഗ്നി​ബാ​ധ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യി ഡ​ൽ​ഹി ഫ​യ​ർ സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ അ​തു​ൽ ഗാ​ർ​ഗ് അ​റി​യി​ച്ചു. ഏ​ഴു ഫ​യ​ർ എ​ൻ​ജി​നു​ക​ൾ ചേ​ർ​ന്നാ​ണു തീ​യ​യ​ണ​ച്ച​ത്.

നാ​ശ​ന​ഷ്ട​ങ്ങ​ളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കോ​വി​ഡ് വ്യാപനത്തെ തു​ട​ർ​ന്നു പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു സ​ഭ​ക​ളും മാ​ർ​ച്ചി​നു​ശേ​ഷം ചേ​ർ​ന്നി​ട്ടി​ല്ല.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.