Nature

74-ാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയ്ക്ക് ആദരവുമായി ബുർജ് ഖലീഫ; വീഡിയോ

74-ാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയ്ക്ക് ആദരവുമായി ബുർജ് ഖലീഫ. ത്രിവർണ്ണം അണിഞ്ഞാണ് ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫ പ്രകാശിച്ചത്.

വർണക്കാഴ്ചയുടെ വിഡിയോ ബുർജ് ഖലീഫയുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലാണ് അവർ പങ്കുവച്ചത്.  ‘സമൃദ്ധിയും സമാധാനവും സ്വാതന്ത്ര്യവും നിലനിൽക്കട്ടെ!’ എന്ന ആശംസയോടെയാണ് അവർ വിഡിയോ പങ്കുവച്ചത്.

പിന്നാലെ അഭിനന്ദനത്തോടൊപ്പം വിഡിയോ ഇന്ത്യൻ കോൺസുലേറ്റും പങ്കുവച്ചു. ഗൾഫിലുള്ള ഇന്ത്യാക്കാരടക്കം വിഡിയോ ഏറ്റെടുത്തതോടെ ബുർജ്ഖലീഫയുടെ വിഡിയോ ട്രെൻഡിങിലും ഇടം നേടി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.