Nature

കൊല്ലത്ത് ര​ണ്ട് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പ​ടെ ഇന്ന് 81 പേ​ര്‍​ക്ക് കോ​വി​ഡ്

കൊ​ല്ലം: ജി​ല്ല​യി​ല്‍ ര​ണ്ട് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പ​ടെ ഞാ​യ​റാ​ഴ്ച 81 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നു​പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നും ആ​റു​പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​താ​ണ്. 70 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്കം വ​ഴി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 55 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഓ​ഗ​സ്റ്റ് 15ന് ​മ​ര​ണ​പ്പെ​ട്ട കൊ​ല്ലം വി​ള​ക്കു​വ​ട്ടം സ്വ​ദേ​ശി​നി (72) സ​രോ​ജി​നി​യു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

ജി​ല്ല​യി​ല്‍ 7844 പേ​രാ​ണ് ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 397 പേ​ര്‍ ഞാ​യ​റാ​ഴ്ച ഗൃ​ഹ​നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. 42 പേ​ര്‍ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. 352 പേ​ര്‍ ഇ​ന്ന​ലെ ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലും 52 പേ​ര്‍ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലു​മു​ണ്ട്. 36799 സാ​മ്പി​ളു​ക​ളാ​ണ് ആ​കെ ശേ​ഖ​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​ര്‍ 8775 പേ​രും സെ​ക്ക​ൻ​ഡ​റി സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​ര്‍ 2326 പേ​രു​മാ​ണ്.

വാ​ള​കം മേ​ഴ്സി ഹോ​സ്പി​റ്റ​ല്‍ 80 പേ​രും ശാ​സ്താം​കോ​ട്ട സെ​ന്‍റ് മേ​രീ​സ് 41 പേ​രും ആ​ശ്രാ​മം ന്യൂ ​ഹോ​ക്കി സ്റ്റേ​ഡി​യം 67 പേ​രും വി​ള​ക്കു​ടി 78 പേ​രും ച​ന്ദ​ന​ത്തോ​പ്പ് 62 പേ​രും ഉ​ള്‍​പ്പ​ടെ 328 പേ​രാ​ണ് വി​വി​ധ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.