Nature

പിഞ്ചു കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച് അമ്മ; ദൃശ്യങ്ങൾ ഭർത്താവ് സ്ഥാപിച്ച സിസിടിവിയിൽ: കാരണം വിചിത്രം

ഭുവനേശ്വർ: പിഞ്ചു കുഞ്ഞിനെ അമ്മ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. ഭർത്താവ് സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് 15 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ മർദ്ദിക്കുന്ന സത്രീയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ഒഡീഷയിലെ പുരി ജില്ലയിലെ ഗോപ് ഗ്രാമത്തിലാണ് സംഭവം.

കുട്ടിയെ ഭാര്യ മർദ്ദിക്കുന്നത് സ്ഥിരമായതോടെ വീടിനുള്ളിൽ യുവാവ് സിസിടിവി സ്ഥാപിക്കുകയായിരുന്നു. കുട്ടിയെ മാത്രമല്ല, തന്‍റെ മാതാപിതാക്കളെയും ഭാര്യ മർദ്ദിക്കാറുണ്ടെന്ന് ഇയാൾ പറയുന്നു. കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ ഇയാൾ പങ്കുവെച്ചു.

യുവാവിന്‍റെ പരാതിയിൽ ഇയാളുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം, ഭർത്താവിന്റെ ആരോപണങ്ങൾ യുവതി നിഷേധിച്ചു. പകരം ഭർത്താവും ബന്ധുക്കളും ചേർന്നു തന്നെ പീഡിപ്പിച്ചുവെന്ന് യുവതി ആരോപിച്ചു. തനിക്ക് കഴിക്കാൻ ഭക്ഷണം പോലും ഭർത്താവിന്‍റെ വീട്ടുകാർ നൽകാറില്ലെന്നും യുവതി പറഞ്ഞു. ഭർത്താവിന്‍റെ വീട്ടിൽ താൻ ശാരീരികമായും മാനസികമായും പീഡനം നേരിട്ടു വരികയായിരുന്നെന്നും യുവതി പറഞ്ഞു. നിരന്തരം ആക്രമിക്കപ്പെട്ടതോടെയാണ് ദേഷ്യം തീർക്കാൻ താൻ കുട്ടിയെ മർദ്ദിച്ചതെന്നും യുവതി പൊലീസിനോട് പറഞ്ഞു. മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കിയ യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.