Nature

കണ്ടെയ്ന്‍‌മെന്റ് സോണുകളില്‍ ഭക്ഷണ വിതരണം ചെയ്‌ത്‌ മഹാത്മ സ്നേഹ അടുക്കള; നല്ല മാതൃക

കൊച്ചിയിലെ കണ്ടെയ്ന്‍‌മെന്റ് സോണുകളില്‍ ഭക്ഷണ വിതരണവുമായി മഹാത്മ സ്നേഹ അടുക്കള. നാലായിരത്തോളം പേര്‍ക്കാണ് സംഘം ദിവസവും ഭക്ഷണമെത്തിക്കുന്നത്.

കോവിഡ് പടര്‍ന്നുപിടിച്ച പശ്ചിമകൊച്ചിയും, ചെല്ലാനവും ഉള്‍പ്പടെ ലോക്ഡൗണായിട്ട് ആഴ്ചകളായി. ഇവിടെയെല്ലാം പണിയില്ലാതെ, കയ്യില്‍ പണമില്ലാതെ പ്രതിസന്ധിയിലായവര്‍ക്കു വേണ്ടിയുള്ള കരുതലാണ് ഈ ഒരുങ്ങുന്നത്. മട്ടാഞ്ചേരിയിലെ ഈ അടുക്കളയില്‍ നാലായിരത്തോളം ഭക്ഷണ പൊതികളാണ് തയാറാക്കുന്നത്. അതും രണ്ടുനേരം. ഇടക്കൊച്ചി, ചെല്ലാനം, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി അടക്കമുള്ള ഭാഗങ്ങളിലാണ് വിശപ്പിനെതിരായ ഈ പോരാട്ടം.

കൊച്ചി മേഖലയില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍, ആശുപത്രികളില്‍ കഴിയുന്നവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, വഴിയോരത്തു കഴിയുന്നവര്‍ എന്നിവര്‍ക്കെല്ലാം ഭക്ഷണം നല്‍കുന്നുണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.