Nature

തിരുവനന്തപുരത്ത് തീ​ര​ദേ​ശ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്‍റ് സോണിൽ ഇളവുകൾ

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ തീ​ര​ദേ​ശ ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു. ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ ഇ​ള​വു​ക​ൾ നി​ല​വി​ൽ വ​രും.

എ​ന്നാ​ൽ അ​ഞ്ചു​തെ​ങ്ങ്, ക​രിം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളും ചി​റ​യി​ൻ​കീ​ഴ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൊ​ഴി​ക്ക​ര, പു​ളു​ന്തു​രു​ത്തി, മു​ത​ല​പ്പൊ​ഴി, ക​ഠി​നം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​രി​യ​നാ​ട് സൗ​ത്ത്, മ​രി​യ​നാ​ട് നോ​ർ​ത്ത്, തു​മ്പ, തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ വ​ലി​യ​തു​റ, ബീ​മാ​പ​ള്ളി, ബീ​മാ​പ​ള്ളി ഈ​സ്റ്റ്, മാ​ണി​ക്യ​വി​ളാ​കം, പു​ത്ത​ൻ​പ​ള്ളി, പൂ​ന്തു​റ, തി​രു​വ​ല്ലം, വെ​ള്ളാ​ർ, ഹാ​ർ​ബ​ർ, വി​ഴി​ഞ്ഞം, കോ​ട്ട​പ്പു​റം, മു​ല്ലൂ​ർ, കോ​ട്ടു​ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​ളി​ങ്കു​ടി, അ​ടി​മ​ല​ത്തു​റ, അ​മ്പ​ല​ത്തു​മൂ​ല, ചൊ​വ്വ​ര, മ​ണ്ണോ​ട്ടു​കോ​ണം, മ​ണ്ണാ​ക്ക​ല്ല്, പൂ​വാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൂ​വാ​ർ ബ​ണ്ട്, പൂ​വാ​ർ ടൗ​ൺ, പൂ​വാ​ർ, ബീ​ച്ച്, വ​ര​വി​ള​ത്തോ​പ്പ്, ഇ​രി​ക്കാ​ലു​വി​ള, ടി.​ബി വാ​ർ​ഡ്, കു​ള​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഉ​ച്ച​ക്ക​ട, പെ​രു​മ്പ​ഴി​ഞ്ഞി, പൊ​ഴി​യൂ​ർ, പൊ​യ്പ്പ​ള്ളി​വി​ളാ​കം, കൊ​ല്ലം​കോ​ട്, മു​ല്ല​ശ്ശേ​രി, പ​രു​ത്തി​യൂ​ർ, പൊ​ഴി​ക്ക​ര ബീ​ച്ച്, വെ​ങ്ക​ട​മ്പ്, പൂ​ഴി​ക്കു​ന്ന്, ഹൈ​സ്‌​കൂ​ൾ, ഓ​രം​വി​ള എ​ന്നീ വാ​ർ​ഡു​ക​ൾ കണ്ടെയ്ൻമെന്‍റ് സോ​ണാ​യി തു​ട​രും.

ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചും ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് അ​നു​സി​ച്ചും മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താം. മ​ത്സ്യ​ച്ച​ന്ത​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​ന അ​നു​മ​തി​യി​ല്ല. എ​ന്നാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് അ​താ​ത് വാ​ർ​ഡു​ക​ൾ​ക്ക് ഉ​ള്ളി​ൽ മാ​ത്രം വി​ൽ​പ്പ​ന ന​ട​ത്താം. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും മ​റ്റ് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ​ര​മാ​വ​ധി 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളി​ച്ച് രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു​വ​രെ പ്ര​വ​ർ​ത്തി​ക്കാം. ബാ​ങ്കു​ക​ൾ​ക്കും മ​റ്റ് സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളി​ച്ച് പ്ര​വ​ർ​ത്തി​ക്കാം. ഈ ​സ്ഥാ​പ​ന​ങ്ങ​ൾ ടോ​ക്ക​ൺ സ​മ്പ്ര​ദാ​യം പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം.

രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കി​ട്ട് നാ​ലു​വ​രെ എ​ല്ലാ ക​ട​ക​ൾ​ക്കും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാം. എ​ന്നാ​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. അ​ക്ഷ​യാ കേ​ന്ദ്ര​ങ്ങ​ൾ, റേ​ഷ​ൻ ക​ട​ക​ൾ എ​ന്നി​വ​യ്ക്കും പ്ര​വ​ർ​ത്ത​ന അ​നു​മ​തി​യു​ണ്ട്. ഹോ​ട്ട​ലു​ക​ൾ​ക്കും റെ​സ്റ്റോ​റ​ന്‍റു​ക​ൾ​ക്കും ടേ​ക്ക് എ​വേ സം​വി​വ​ധാ​നം മാ​ത്രം പ്ര​വ​ർ​ത്തി​പ്പി​ക്കാം. എ​ന്നാ​ൽ ചാ​യ​ക്ക​ട​ക​ളും ഹോ​ട്ട​ലി​ൽ ഇ​രു​ന്നു​ള്ള ഭ​ക്ഷ​ണ​വും അ​നു​വ​ദി​ക്കി​ല്ല.

വി​വാ​ഹ, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്ക് പ​ര​മാ​വ​ധി 20 പേ​ർ മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​ൻ പാ​ടു​ള്ളു. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ ആ​രും​ത​ന്നെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​നു പു​റ​ത്തു​പോ​കാ​ൻ പാ​ടി​ല്ല. ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ല.

ഓ​ഡി​റ്റോ​റി​യം, ജിം​നേ​ഷ്യം, ക്ല​ബ്, അ​സം​ബ്ലി ഹാ​ൾ, സി​നി​മാ ഹാ​ൾ, വി​നോ​ദ പാ​ർ​ക്കു​ക​ൾ, തീ​യേ​റ്റ​റു​ക​ൾ, സ്വി​മ്മിം​ഗ് പൂ​ൾ, ബാ​ർ​ബ​ർ ഷോ​പ്പ്, സ​ലൂ​ൺ, ബ്യൂ​ട്ടി പാ​ർ​ല​ർ എ​ന്നി​വ​യും പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ല. എ​ല്ലാ സാ​മൂ​ഹി​ക, മ​ത, രാ​ഷ്ട്രീ​യ, വി​നോ​ദ, വി​ദ്യാ​ഭ്യാ​സ, കാ​യി​ക കൂ​ട്ടം ചേ​ര​ലു​ക​ൾ​ക്കും നി​യ​ന്ത്ര​ണ​മു​ണ്ട്. രാ​ത്രി ഒ​ൻ​പ​തു​മു​ത​ൽ രാ​വി​ലെ അ​ഞ്ചു​വ​രെ നൈ​റ്റ് ക​ർ​ഫ്യു തു​ട​രു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.