Nature

നിലമ്പൂരിൽ സിഐ അടക്കം 9 പോലീസുകാർക്ക് കൊറോണ സ്ഥിരീകരിച്ചു

മലപ്പുറം : നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ സിഐ അടക്കം ഒൻപത് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊറോണ സ്ഥിരീകരിച്ചു. അറസ്റ്റ് ചെയ്ത ഒരു പ്രതിക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുമായുള്ള സമ്പർക്കമാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് രോഗം പിടിപെടാൻ കാരണം.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 1530 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 1351പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. അൻപത്തിമൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. ഇന്ന് പത്ത് മരണങ്ങൾ സംഭവിച്ചതായി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.