Nature

മദ്യപാനത്തിനിടെ തർക്കം; യുവാവിന് കുത്തേറ്റു

എറണാകുളം: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിൽ യുവാവിന് കുത്തേറ്റു. എറണാകുളം ജില്ലയിലെ തമ്മനത്താണ് സംഭവം. പത്തനംതിട്ട അടൂര്‍ സ്വദേശിയായ മനുവിനാണ് കുത്തേറ്റത്. സംഭവത്തില്‍ മനുവിന്റെ സുഹൃത്തായ പന്തളം സ്വദേശി ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്‌തു.

ഇവർ ഒരേ മുറിയിലായിരുന്നു താമസിച്ചിരുന്നത്. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ മുറിയിലെ ഫാന്‍ ശരിയാക്കുന്നതിനെ ചൊല്ലി ഇവർ തമ്മില്‍ വഴക്കുണ്ടായി. തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തില്‍ അവസാനിച്ചത്. കുത്തേറ്റ് വീണ മനു ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.