Times Kerala

വർക്ക് അറ്റ് ഹോം, പുത്തന്‍ ലുക്കില്‍ കൂടുതല്‍ ഗ്ലാമറായി മമ്മുക്ക.!

 
വർക്ക് അറ്റ് ഹോം, പുത്തന്‍ ലുക്കില്‍ കൂടുതല്‍ ഗ്ലാമറായി മമ്മുക്ക.!

കൊച്ചി: മാസ് ലുക്കിൽ വീണ്ടും മെഗാസ്റ്റാർ മമ്മൂട്ടി. കോവിഡ് കാലത്ത് വീട്ടിൽ വർക്ക്ഔട്ട് ചെയ്യുന്ന ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ മമ്മൂട്ടി പങ്കുവച്ചത്. ‘വർക്ക് അറ്റ് ഹോം’ എന്ന തലക്കെട്ടിൽ പങ്കുവച്ചിരിക്കുന്ന ചിത്രം ഇതൊനൊടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഫോട്ടോയ്ക്ക് അദ്ദേഹം നൽകിയിരിക്കുന്ന ക്യാപ്ഷനും സകരമാണ്. വീട്ടിൽ തന്നെ ആയതിനാലും വേറെ ജോലി ഒന്നും തന്നെ ഇല്ലാത്തതിനാലും വർക്ക് ഔട്ട് ചെയ്യുകയാണ് ഇപ്പോൾ പ്രധാന വർക്ക് എന്നാണ് മമ്മൂട്ടി രസകരമായി തന്റെ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.

Related Topics

Share this story