Times Kerala

വയനാട് ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ്; 61 പേര്‍ക്ക് രോഗ മുക്തി

 
വയനാട് ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ്; 61 പേര്‍ക്ക് രോഗ മുക്തി

വയനാട്: ജില്ലയില്‍ ഞായറാഴ്ച 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. വിദേശത്തുനിന്നെത്തിയ ഒരാള്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 13 പേര്‍, സമ്പര്‍ക്കം വഴി 35 പേര്‍ (ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല) എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 61 പേര്‍ ഞായറാഴ്ച രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1131 ആയി. ഇതില്‍ 807 പേര്‍ രോഗമുക്തരായി. ചികിത്സക്കിടെ അഞ്ചു പേര്‍ പേര്‍ മരണപ്പെട്ടു. 319 പേരാണ് ചികിത്സയിലുള്ളത്. 305 പേര്‍ ജില്ലയിലും 14 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

രോഗം സ്ഥിരീകരിച്ചവര്‍:

വിദേശത്തു നിന്നെത്തിയത് (ഒരാള്‍):

സൗദി അറേബ്യയില്‍ നിന്നു തിരിച്ചെത്തിയ മുള്ളന്‍കൊല്ലി സ്വദേശി(36).

ഇതര സംസ്ഥാനങ്ങളില്‍ നിന്നു തിരിച്ചെത്തിയവര്‍ (13 പേര്‍):

ആഗസ്റ്റ് 15ന് നഞ്ചങ്കോട് നിന്നെത്തിയ 4 ചുള്ളിയോട് സ്വദേശികള്‍ (പുരുഷന്മാര്‍-12, 14, 39, സ്ത്രീ- 37), ബാംഗ്ലൂരില്‍ നിന്നു തിരിച്ചെത്തിയ കല്‍പ്പറ്റ സ്വദേശി (27), പള്ളിക്കുന്ന് സ്വദേശി (60), തരുവണ സ്വദേശി (19), കണിയാരം സ്വദേശി (54), കോട്ടത്തറ സ്വദേശി (30), മൈസൂരില്‍ നിന്നെത്തിയ മുണ്ടക്കൈ സ്വദേശി (36), കര്‍ണാടകയില്‍ നിന്നെത്തിയ ഒരു മേപ്പാടി സ്വദേശി (36), രണ്ട് ഗുണ്ടല്‍പെട്ട് സ്വദേശികള്‍ (പുരുഷന്‍-27, സ്ത്രീ- 37).

സമ്പര്‍ക്കം വഴി (35 പേര്‍):

വാളാട് സമ്പര്‍ക്കത്തിലുളള ഒരു പുരുഷന്‍ (60), ഒരു സ്ത്രീ (50), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുളള 6 പുരുഷന്മാര്‍, 4 സ്ത്രീകള്‍, 3 കുട്ടികള്‍, ചൂരല്‍മല സമ്പര്‍ക്കത്തിലുളള 8 പുരുഷന്മാര്‍, മാനന്തവാടി സമ്പര്‍ക്കത്തിലുളള വേമം സ്വദേശി (36), മുള്ളന്‍കൊല്ലി സമ്പര്‍ക്കത്തിലുളള പെരിക്കല്ലൂര്‍ സ്വദേശിനി (15), അമ്പലവയല്‍ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള ഒരു പുരുഷന്‍ (52), ഒരു സ്ത്രീ (30), കമ്മന സ്വദേശിയുടെ സമ്പര്‍ക്കത്തില്‍ ഒരു വയസ്സുള്ള പെണ്‍കുട്ടി, കാക്കവയല്‍ സ്വദേശിയുടെ സമ്പര്‍ക്കത്തില്‍ ഒരു പുരുഷന്‍ (22), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നു തിരിച്ചെത്തിയ അമ്പലവയല്‍ സ്വദേശികളായ ഒരു പുരുഷന്‍ (37), ഒരു സ്ത്രീ (45), കാക്കവയല്‍ സ്വദേശി (53), മെഡിക്കല്‍ കോളേജില്‍ നിന്നു തിരിച്ചെത്തിയ പാക്കം സ്വദേശിയുടെ സമ്പര്‍ക്കത്തില്‍ ഒരു സ്ത്രീ (30), വാഴവറ്റ ആരോഗ്യപ്രവര്‍ത്തക മീനങ്ങാടി സ്വദേശിനി (41), ഉറവിടം വ്യക്തമല്ലാത്ത ബത്തേരി ഫെയര്‍ലാന്‍ഡ് സ്വദേശി (40).

61 പേര്‍ക്ക് രോഗമുക്തി

വാളാട് സ്വദേശികളായ 27 പേര്‍, മുണ്ടക്കുറ്റി സ്വദേശികളായ 8 പേര്‍, ചെതലയം സ്വദേശികളായ 4 പേര്‍, പുല്‍പ്പള്ളി, അഞ്ചാംപീടിക, മാനന്തവാടി, കെല്ലൂര്‍ സ്വദേശികളായ 3 പേര്‍ വീതം, പൊഴുതന, ചുണ്ടേല്‍, വൈത്തിരി, വെള്ളമുണ്ട, കല്‍പ്പറ്റ, നൂല്‍പ്പുഴ, കുഞ്ഞോം, കാവുമന്ദം, മാടക്കുന്ന് സ്വദേശികളായ ഓരോരുത്തര്‍ വീതവും ഒരു പാലക്കാട് സ്വദേശിയുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

297 പേര്‍ കൂടി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 297 പേരാണ്. 406 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2667 പേര്‍. ഞായറാഴ്ച വന്ന 65 പേര്‍ ഉള്‍പ്പെടെ 373 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഞായറാഴ്ച 1371 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 33593 സാമ്പിളുകളില്‍ 31009 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 30960 നെഗറ്റീവും 1131 പോസിറ്റീവുമാണ്.

Related Topics

Share this story