Times Kerala

തൃശ്ശൂരിൽ അറസ്റ്റിലായ പെൺവാണിഭ സംഘത്തിലെ രണ്ടു പേർക്ക് കോവിഡ്; എസ്‌ഐ അടക്കം 15 പോലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ

 
തൃശ്ശൂരിൽ അറസ്റ്റിലായ പെൺവാണിഭ സംഘത്തിലെ രണ്ടു പേർക്ക് കോവിഡ്; എസ്‌ഐ അടക്കം 15 പോലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ

തൃശൂർ: മുരിങ്ങൂരിൽ അറസ്റ്റിലായ പെണ്‍വാണിഭ സംഘത്തിലെ പത്ത് പ്രതികളില്‍ രണ്ട് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഇവരെ കസ്റ്റഡിയിൽ എടുത്ത കൊരട്ടി എസ്. എച്ച്. ഒ അടക്കം പതിനഞ്ചു പോലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയി. കഴിഞ്ഞ പതിനൊന്നാം തീയതിയാണ് മുരിങ്ങൂര്‍ കോട്ടമുറിയില്‍ രണ്ട് സ്ത്രീകളടക്കം പത്ത് പ്രതികളെ കൊരട്ടി പോലീസ് പെണ്‍വാണിഭവുമായി ബന്ധപ്പെട്ട പിടികൂടിയത്.അന്ന് വീട് റെയിഡ് ചെയ്യുവാനും, ഇവരെ കോടതിയില്‍ ഹാജരാക്കുവാനും അടക്കം ഡ്യൂട്ടിയിലുണ്ടായിരുന്ന പതിനഞ്ച് ഉദ്യോഹസ്ഥരാണ് നിരീക്ഷണത്തില്‍ പോകുന്നത്.

18 പെൺ വാണിഭ കേസുകളിൽ പ്രതിയായ വെറ്റിലപ്പാറ സ്വദേശി സിന്ധുവിന്റെ നേതൃത്വത്തിലായിരുന്നു ഇവിടെ പെൺവാണിഭം നടത്തിയിരുന്നത്. രണ്ട് മാസത്തോളമായി വീട് വാടകക്കെടുത്തായിരുന്നു. വാണിഭം നടത്തിയിരുന്നത്.കഴിഞ്ഞ കുറച്ചു ദിവസമായി സംഘം പോലീസ് നിരീക്ഷണത്തിലായിരുന്നു.

കൊരട്ടി എസ്എച്ച് ഒ കെ.ബി അരുണിന്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ ആണ് രണ്ട് സ്ത്രീകളും, എട്ട് പുരുഷന്മാരും പിടികൂടിയത്.പ്രതികൾ വന്ന കാർ, നാല് ഇരുചക്രവാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.എസ് ഐ. സി. കെ. സുരേഷ് കുമാർ, എ.എസ് ഐമാരായ എം എസ് പ്രദീപ്,ഷിബു പോൾ, സി പി ഒ മാരായ രാജേഷ് ചന്ദ്രൻ , സിജു, ദിനേശൻ, സന്നദ്ധ പോലീസ് ബിജു.വനിത സി പി ഒ അശ്വതി എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

ഓൺലൈൻ വഴി ഇടപാടുകാർക്ക്ഫോട്ടോ കാണിച്ച് സെലക്ഷൻ നടത്തി പണം ഓൺലൈൻ വഴി അക്കൗണ്ടിലേക്ക് ഇട്ടത്തിന് ശേഷം ആണ് ഇടപാടുകാരെ കേന്ദ്രത്തിലേക്ക് എത്തിച്ചിരുന്നത്.ചൊവ്വാഴ്ച വൈകീട്ടോടെ ഇടപാടുകരെത്തിയതായുള്ള രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. മോഡലിങ് രംഗത്ത് അവസരം വാഗ്ദാനം ചെയ്ത് പത്തൊൻപതു വയസുള്ള വിദ്യാർത്ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിലും മുഖ്യ പ്രതിയായ നേരത്തെ സിന്ധു പിടിയിലായിരുന്നു.

Related Topics

Share this story