Nature

ഫെയ്സ്ബുക്കും വാട്സാപ്പും ആർഎസ്എസ് നിയന്ത്രണത്തില്‍; വിദ്വേഷം പ്രചരിപ്പിക്കുന്നു: രാഹുൽ

ഫെയ്സ്ബുക് ഇന്ത്യയും വാട്സാപ്പും ആർഎസ്എസ് – ബിജെപി നിയന്ത്രണത്തിലെന്ന് രാഹുല്‍ ഗാന്ധി. ‘ഫെയ്സ്ബുക്കും വാട്സാപ്പും വഴി വിദ്വേഷവും വ്യാജ വാര്‍ത്തയും പ്രചരിപ്പിക്കുന്നു. വോട്ടര്‍മാരെ സ്വാധീനിക്കാനും ശ്രമമെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

ഫെയ്‌സ്ബുക്കിന്റെ വിദ്വേഷക പോസ്റ്റുകള്‍ക്കു നടപടിയെടുക്കാനുളള നിയമങ്ങള്‍ ബിജെപി നേതാക്കള്‍ക്കെതിരെ പ്രയോഗിച്ചാല്‍ പിന്നെ ഇന്ത്യയില്‍ തങ്ങളുടെ ബിസിനസ് താത്പര്യങ്ങള്‍ സംരക്ഷിക്കാനാവില്ലെന്ന കാരണത്താല്‍ അവ കാണാത്തതുപോലെ നടിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. സമൂഹ മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ കൃത്യമായി എടുത്തുകാണിക്കുന്ന സംഭവമാണ് ദി വാള്‍സ്ട്രീറ്റ് ജേണല്‍ ഇപ്പോള്‍ തുറന്നു കാണിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി ഡയറക്ടര്‍ അങ്കി ദാസാണ് ബിജെപി നേതാക്കളുടെ വിദ്വേഷം പരത്തുന്ന പോസ്റ്റുകള്‍ക്കെതിരെ നടപടിവേണ്ടെന്നു പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.

ഫെയ്‌സ്ബുക്കിന്റെ നിയമങ്ങള്‍ പാലിക്കപ്പെടുകയായിരുന്നെങ്കില്‍ കുറഞ്ഞത് നാലു ബിജെപി നേതാക്കള്‍ക്കോ ഗ്രൂപ്പുകള്‍ക്കൊ എതിരെ നടപടി എടുക്കേണ്ട അവസരമുണ്ടായിരുന്നു. എന്നാല്‍, കമ്പനിയുടെ ഇന്ത്യയിലെ ഒരു മേധാവി അതു വേണ്ടെന്നു പറഞ്ഞ് എതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അവര്‍ അക്രമം പ്രോത്സാഹിപ്പിക്കുകയായിരുന്നു എന്നുള്ളതുപോലും മാറ്റിവച്ചാണ് നടപടി വേണ്ടെന്ന് കമ്പനി തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്കിനുള്ളില്‍ തന്നെ, ഇവര്‍ നടത്തിയ പോസ്റ്റുകള്‍ കലാപമുണ്ടാക്കാന്‍ സാധ്യതയുള്ളവയായി കണ്ടെത്തിയിരുന്നു. മിക്ക രാജ്യങ്ങളിലും ഫെയ്‌സബുക് നടപടി എടുക്കുകയും ചെയ്യുമായിരുന്നു. അപ്പോഴാണ് അങ്കി ദാസിന്റെ ഇടപെടല്‍ ഉണ്ടായതെന്നാണ് ആരോപണം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.