Nature

രാഷ്ട്രീയത്തില്‍ സജീവമാകുമോ? തുറന്നുപറഞ്ഞ് കങ്കണ റണൗട്ട്

രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനെ കുറിച്ച്‌ തുറന്നുപറഞ്ഞ് ബോളിവുഡ് താരം കങ്കണ റണൗട്ട് . കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും തനിക്ക് ക്ഷണം ലഭിച്ചിരുന്നു . എന്നാല്‍ തനിക്ക് ഇഷ്ടം സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആയതുകൊണ്ട് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് താരം പ്രതികരിച്ചു .

‘ഞാന്‍ മോദിയെ പിന്തുണയ്ക്കുന്നത് കൊണ്ട് ഞാന്‍ നേരെ രാഷ്ട്രീയത്തിലേക്ക് പോകുമെന്ന് എല്ലാവരും കരുതുന്നു . എന്നാല്‍ 15 വര്‍ഷത്തോളം എന്റെ മുത്തച്ഛന്‍ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നു . തന്റെ കുടുംബം രാഷ്ട്രീയത്തില്‍ പോപ്പുലറാണ് . സിനിമയില്‍ വന്നതിന് ശേഷം കോണ്‍ഗ്രസില്‍ നിന്ന് എല്ലാ വര്‍ഷവും ക്ഷണം വന്നിരുന്നു.

എന്നാല്‍ മണികര്‍ണികക്ക് ശേഷം ബിജെപിയില്‍ നിന്നും വിളി വന്നു. എന്നാല്‍ കലാകാരിയെന്ന നിലയില്‍ ജോലികളില്‍ അതീവ തത്പരയാണ് . രാഷ്ട്രീയത്തെ കുറിച്ച്‌ ചിന്തിച്ചിട്ടില്ലെന്നും സ്വതന്ത്ര ചിന്താഗതിക്കാരിയാണ് ‘ എന്നും കങ്കണ പറഞ്ഞു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.