Times Kerala

തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട: വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 14 കിലോ കഞ്ചാവ് പിടികൂടി; രണ്ടു പേർ അറസ്റ്റിൽ

 
തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട: വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 14 കിലോ കഞ്ചാവ് പിടികൂടി; രണ്ടു പേർ അറസ്റ്റിൽ

കയ്പമംഗലം: ചെന്ത്രാപ്പിന്നിയിൽ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 14 കിലോ കഞ്ചാവ് കയ്പമംഗലം പോലീസ് പിടികൂടി.സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി സ്വദേശികളായ കണ്ണോത്ത് വീട്ടിൽ ഡപ്പി എന്ന് വിളിക്കുന്ന അജിത്ത് (29), സി.വി.സെന്ററിന് കിഴക്ക് മുല്ലക്കര വീട്ടിൽ പാക്കരൻ എന്ന് വിളിക്കുന്ന അരുൺ (24) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വർഗീസിന്റെ നിർദ്ദേശത്തെ തുടർന്ന് എസ്.ഐ കെ.എസ്.സുബിന്ദും സംഘവും അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ നടത്തിയ അന്വേഷണത്തിലാണ് അജിത്തിന്റെ വീട്ടിലെ കിടപ്പുമുറിയിൽ കട്ടിലിനിടയിൽ ചാക്കിൽ ഏഴ് വലിയ പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പോലീസ് പിടിച്ചെടുത്തത്. ചെറിയ പൊതികളിലാക്കി തീരദേശത്ത് വില്പന നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് മഫ്ടിയിലെത്തിയ പോലീസ് ഇവരെ പിടികൂടിയത്. ഇവർക്ക് കഞ്ചാവ് എത്തിച്ച എടത്തിരുത്തി സ്വദേശി കുഞ്ഞാണ്ടി എന്ന് വിളിക്കുന്ന സനിൽ ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കാറിൽ കടത്തികൊണ്ട് വന്ന കഞ്ചാവ് പോലീസ് പിടികൂടാൻ ശ്രമിച്ചെങ്കിലും പോലീസിനെ വെട്ടിച്ച് സംഘം കടന്ന് കളഞ്ഞിരുന്നു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. എ.എസ്.ഐ മാരായ സി.കെ.ഷാജു, അബ്ദുൾ സത്താർ, ജലീൽ മാരാത്ത്, സീനിയർ സി.പി.ഒ അഭിലാഷ്, സി.പി.ഒ മാരായ ജോജോ തറയപുറത്ത്, പി.ജെ.ജോജോ, രാഹുൽ രാജ്, വിപിൻദാസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related Topics

Share this story