Times Kerala

കേരള പി.എസ്.സി ഡ്രൈവര്‍ തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷ

 
കേരള പി.എസ്.സി ഡ്രൈവര്‍ തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷ

കൊച്ചി: കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസസ് നടത്തുന്ന വിവിധ അതോറിറ്റികളിലേക്കുള്ള െ്രെഡവര്‍ ഗ്രേഡ് 2 (എല്‍.ഡി.വി) ഡിററ്റ് & എന്‍.സി.എ (കാറ്റഗറി നമ്ബര്‍.225/2016, 143/2016 മുതല്‍ 148/16) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ചുരുക്കപ്പട്ടികയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രായോഗിക പരീക്ഷ 2019 മെയ് 16, 17 തീയതികളില്‍, തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹൈസ്‌ക്കൂള്‍ മൈതാനിയില്‍ നടത്തുന്നതാണ്. പരീക്ഷക്ക് അര്‍ഹരായവര്‍ കേരള പി.എസ്.സി യുടെ www.keralapsc.gov.in എന്ന വെബ് സൈറ്റില്‍ നിന്നും അഡ്മിഷന്‍ ടിക്കറ്റും മറ്റ് നിര്‍ദ്ദേശങ്ങളും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് കൃത്യസമയത്ത് എത്തണം.

Related Topics

Share this story