Nature

കുവൈത്തില്‍ ഇന്ന് 508 പേര്‍ക്ക് കോവിഡ് ; മൂന്നു പേര്‍ മരിച്ചു

കുവൈത്തില്‍ കോവിഡ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 508 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . 2,863 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയിരുന്നു . 616 പേര്‍ ഇന്ന് രോഗവിമുക്തരായിട്ടുണ്ട് . മൂന്നു പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണ സംഖ്യ 501 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 5,58,800 പേരെ കോവിഡ് പരിശോധനക്കു വിധേയരാക്കിയതില്‍ 76,205 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇവരില്‍ 68,135 പേരും രോഗ വിമുക്തരായി.നിലവില്‍ 7,569.പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.