Nature

ക്വാറന്റൈനില്‍ കഴിയവെ മരിച്ച യുവാവിന്‌ കോവിഡ്‌ സ്ഥിരീകരിച്ചു

നിലമ്പൂര്‍ : ക്വാറന്റൈനില്‍ കഴിയവെ മരിച്ച യുവാവിന്‌ കോവിഡ്‌ സ്ഥിരീകരിച്ചു. നിലമ്പൂര്‍ രാമംകുത്ത് കാവുങ്ങല്‍ സൈദ്ന യാസ്(40) നാണ് കോവിഡ് സ്ഥിരികരിച്ചത് . കഴിഞ്ഞ 17 വര്‍ഷമായി രാമംകുത്തില്‍ താമസിക്കുന്ന ഇയാള്‍ ബാംഗ്ലൂര്‍ രാംനഗര്‍ സ്വദേശിയാണ് .

പിതാവ് മരിച്ചതിനെ തുടര്‍ന്ന് ബാംഗ്ലൂര്‍ രാംനഗറില്‍ പോയ ശേഷം വെള്ളിയാഴ്ച്ചയാണ് രാമക്കുത്തിലെ വീട്ടിൽ തിരികെയെത്തിയത് . തിരിച്ചെത്തി ക്വാറെന്റീനില്‍ കഴിയുന്നതിനടയില്‍ ശനിയാഴ്ച്ച രാത്രി 11 മണിയോടെ ശാരീരിക പ്രയാസം ഉണ്ടായതിനെ തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു . ജില്ലാ അശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരികരിച്ചത്.

ഖബറടക്കം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ രാമംകുത്ത് വലിയ പള്ളി ഖബറ സ്ഥാനില്‍ നടക്കും ഭാര്യ റജീന, മക്കള്‍: സെയ്ദ് സാഹിന്‍, സെയ്ദ് ഷാസാന്‍, സെയ്ദ് ഷാഹി ഫരിയ .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.