Times Kerala

കണ്ണൂരിൽ വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തി; 145 ലിറ്റർ വാഷ് എക്സൈസ് സംഘം നശിപ്പിച്ചു

 
കണ്ണൂരിൽ വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തി; 145 ലിറ്റർ വാഷ് എക്സൈസ് സംഘം നശിപ്പിച്ചു

കണ്ണൂർ: ആലക്കോട് പോത്തുകുണ്ടിൽ വ്യാജ വാറ്റ് കേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി.145 ലിറ്റർ വാഷ് സംഘം നശിപ്പിച്ചു. ഓണത്തോടനുബന്ധിച്ച് വാറ്റ് വിൽപന സജീവമാകുന്ന സാഹചര്യത്തിൽ എക്‌സൈസ് സംഘം സംസ്ഥാനമൊട്ടാകെ പരിശോധന ഊർജിതമാക്കിയിരുന്നു. കൊവിഡ് വ്യാപനകാലത്ത് തളിപ്പറമ്പ് സർക്കിളിൽ നിരവധി വാറ്റ് കേസുകളാണ് റജിസ്റ്റർ ചെയ്യുന്നത്. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്‍റീവ് ഓഫിസർ പി.വി.ബാലകൃഷ്ണനും സംഘവുമാണ് പരിശോധന നടത്തിയത്.

Related Topics

Share this story