Times Kerala

മീനച്ചിലാറ്റിൽ കണ്ടെത്തിയ മൃതദേഹം അടിവാരത്ത് നിന്നും കാണാതായ യുവാവിന്റേത്

 
മീനച്ചിലാറ്റിൽ കണ്ടെത്തിയ മൃതദേഹം അടിവാരത്ത് നിന്നും കാണാതായ യുവാവിന്റേത്

കോട്ടയം: മീനച്ചിലാറ്റിൽ കണ്ടെത്തിയ മൃതദേഹം അടിവാരത്ത് നിന്നും കാണാതായ യുവാവിന്‍റേതാണെന്ന് തിരിച്ചറിഞ്ഞു. ഇടയാടിയിൽ ബിനു എന്ന ആളിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ജൂലൈ 30 മുതലാണ് ബിനുവിനെ കാണാതായത്. അടിവാരത്തെ കയത്തിൽ കല്ലിടുക്കിൽ തടഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. കൊവിഡ് പരിശോധനാഫലം വന്ന ശേഷം കോട്ടയം മെഡിക്കൽ കോളജിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തും.

Related Topics

Share this story