Nature

ഐ.എസ്.എൽ ഏഴാം സീസണിലെ മുഴുവന്‍ മത്സരങ്ങളും ഗോവയില്‍ നടക്കും

മുംബൈ: ഐ.എസ്.എൽ (ഇന്ത്യൻ സൂപ്പർ ലീഗ് ) ഏഴാം സീസണിലെ മുഴുവന്‍ മത്സരങ്ങളും ഗോവയില്‍ നടക്കും. 2020 നവംബര്‍ 21 മുതല്‍ 2021 മാര്‍ച്ച് 21 വരെയാകും ടൂര്‍ണമെന്റ് നടക്കുക എന്നാണ് ലഭിക്കുന്ന വിവരം .

ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം , ബാംബോലിമിലെ അത്‌ലറ്റിക് സ്‌റ്റേഡിയം , വാസ്‌കോയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയം എന്നീ വേദികളിലായിരിക്കും മത്സരങ്ങള്‍ നടക്കുകയെന്ന് സ്‌പോര്‍ട്‌സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു .

കോവിഡ് പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ പല കേന്ദ്രങ്ങളില്‍ നടത്തുന്നതിലെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ഇത്തവണ ഒരു സംസ്ഥാനത്ത് മാത്രമായി വേദി ചുരുക്കിയത്. പരിശീലനത്തിനായി 10 ഗ്രൗണ്ടുകള്‍ ഒരുക്കും . ഇത്തവണ മുഴുവൻ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് നടക്കുക .

കഴിഞ്ഞ സീസണിലെ ഫൈനലില്‍ കൊല്‍ക്കത്ത എ.ടി.കെയും ചെന്നൈയിന്‍ എഫ്.സിയും ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ ആയിരുന്നു ഏറ്റുമുട്ടിയത് . കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.