Nature

ഖത്തറില്‍ 271 പേർക്ക് കൂടി കോവിഡ്​; രോഗമുക്​തര്‍ 289

ദോഹ: ഖത്തറില്‍ ഞായറാഴ്​ച 271 പേര്‍ക്കുകൂടി പുതുതായി കോവിഡ്​ 19 സ്​ഥിരീകരിച്ചു. 289 പേര്‍ക്ക്​ രോഗമുക്​തി .രോഗബാധയെ തുടർന്ന് രാജ്യത്ത് ഒരാള്‍ കൂടി മരണപ്പെട്ടതോടെ ആകെ മരണം 193 ആയി.

നിലവിലുള്ള ആകെ രോഗികള്‍ 3093 ആണ് ​. ഇതുവരെ 551273 പേര്‍ക്കാണ്​ പരിശോധന നടത്തിയത്​. ഞായറാഴ്​ച 4988 പേരെ പരിശോധിച്ചു. ആകെ 111794 പേരാണ്​ രോഗമുക്​തി ​േനടിയിരിക്കുന്നത്​.

477 പേരാണ്​ വിവിധ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്​. ഇതില്‍ 41 പേരെ 24മണിക്കൂറിനുള്ളില്‍ പ്രവേശിപ്പിച്ചതാണ്​. 74 പേര്‍ ആകെ തീവ്രപരിചരണവിഭാഗത്തിലുണ്ട്​. ഇതില്‍ അഞ്ചുപേരെ ഞായറാഴ്​ച പ്രവേശിപ്പിച്ചതാണ്​.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.