Nature

യുപി സര്‍ക്കാരിനെതിരെ വിവാദ പരാമര്‍ശം; ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ്ങിനെതിരേ കേസ്

ലക്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വിവാദ പരാമര്‍ശം നടത്തിയ ആം ആദ്മി പാര്‍ട്ടി രാജ്യസഭ എംപി സഞ്ജയ് സിങ്ങിനെതിരേ കേസ്.

യുപി സര്‍ക്കാര്‍ താക്കൂര്‍ അനുകൂലികളാണെന്നും അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ ചടങ്ങിൽ ദളിത് വിഭാഗങ്ങളെ അപമാനിച്ചുവെന്നും സഞ്ജയ് സിങ് ആരോപിച്ചിരുന്നു. ഇതേത്തുടർന്നാണ് സഞ്ജയ് സിങ്ങിനെതിരേ കേസെടുത്തത്. ഐപിസി 152 എ, 505 (1 ബി ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ഭീഷണി സന്ദേശങ്ങള്‍ അയച്ചുകൊണ്ട് ബിജെപി നേതാക്കള്‍ അടക്കമുള്ളവർ തന്റെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് കേസിനോട് പ്രതികരിച്ചുകൊണ്ട് സഞ്ജയ് സിങ്ങ് പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.