Nature

മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍, സാന്ദ്രയുടെ ഉമ്മിണിത്തങ്കയെയും ഉമ്മുക്കുല്‍സുവും; മോഹന്‍ലാല്‍ പറയുന്നു

തന്റെ മക്കൾ നാടിന്റെ നേരും ചൂരുമറിഞ്ഞ് വളരണമെന്ന് നിര്‍ബന്ധമുള്ള അമ്മയാണ് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. ഇപ്പോളിതാ സാന്ദ്രയുടെ കുഞ്ഞോമനകള്‍ക്ക് സ്‌നേഹമറിയിച്ച് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.കുഞ്ഞുങ്ങള്‍ മരം നടുന്നതിന്റെയും കൃഷി ചെയ്യാന്‍ കൂടുന്നതിന്റെയും വീഡിയോയാണ് മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നത്. മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍ എന്ന് തുടങ്ങുന്ന കുറിപ്പും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

മോഹന്‍ലാലിന്റെ കുറിപ്പ്:

മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍ , സാന്ദ്രയുടെ തങ്കക്കൊലുസ്… ദാ ഇവിടെ മരം നടുകയാണ്. നാളെ ശരിക്കുള്ള കിളികള്‍ക്ക് വന്നിരുന്ന് പാട്ടു പാടാനും കൊക്കുരുമ്മാനും കൂടൊരുക്കാനും ഈ മരങ്ങളില്‍ തളിരിളം ചില്ലകള്‍ വരും പച്ച പച്ച ഇലകള്‍ വരും . ഈ മരത്തിലെ പഴങ്ങള്‍ കിളിക്കൂട്ടുക്കാര്‍ക്ക് വയറ് നിറയ്ക്കും.

ഈ മരമൊരായിരം ജീവികള്‍ക്ക് തണലാകും. മരം കണ്ടു വളരുകയും, മരം തൊട്ടു വളരുകയുമല്ല. മരം നട്ട് വളരണം, ഇവരെപ്പോലെ …Love nature and be SUPERNATURAL  ‘മക്കളെ മണ്ണിലിറക്കാം മരം നടീക്കാം’

 

View this post on Instagram

 

മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികൾ , സാന്ദ്രയുടെ തങ്കക്കൊലുസ്… ദാ ഇവിടെ മരം നടുകയാണ്. നാളെ ശരിക്കുള്ള കിളികൾക്ക് വന്നിരുന്ന് പാട്ടു പാടാനും കൊക്കുരുമ്മാനും കൂടൊരുക്കാനും ഈ മരങ്ങളിൽ തളിരിളം ചില്ലകൾ വരും പച്ച പച്ച ഇലകൾ വരും . ഈ മരത്തിലെ പഴങ്ങൾ കിളിക്കൂട്ടുക്കാർക്ക് വയറ് നിറയ്ക്കും . ഈ മരമൊരായിരം ജീവികൾക്ക് തണലാകും . മരം കണ്ടു വളരുകയും മരം തൊട്ടു വളരുകയുമല്ല മരം നട്ട് വളരണം , ഇവരെപ്പോലെ … Love nature and be SUPERNATURAL ‘മക്കളെ മണ്ണിലിറക്കാം മരം നടീക്കാം’ @thankakolusu

A post shared by Mohanlal (@mohanlal) on

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.