മുംബൈ: 98ാം വയസ്സിലും കൊവിഡിനെ പ്രതിരോധിച്ച് തോൽപ്പിച്ച് ഇന്ത്യൻ മുൻ സൈനിക ഉദ്യോഗസ്ഥൻ. രാജ്യത്തിന് വേണ്ടി സേവനമനുഷ്ടിച്ച ശേഷം സൈനിക വൃത്തിയിൽ നിന്ന് വിരമിച്ച സീപോയ് രാമു ലക്ഷ്മൺ സക്പാൽ(98) ആണ് കൊവിഡിൽ നിന്ന് മുക്തി നേടിയത്. മുംബൈ സ്വദേശിയായ ഇദ്ദേഹത്തിന് കൊവിഡ് ബാധയെത്തുടർന്ന് ന്യൂമോണിയ മൂർച്ഛിച്ചതോടെ ഏതാനും ആഴ്ചകൾക്ക് മുൻപാണ് നേവി ആശുപത്രിയായ ഐഎൻഎച്ച്എസ് അശ്വിനിയിൽ പ്രവേശിപ്പിച്ചത്.
ആഴ്ചകൾ നീണ്ട ചികിത്സയ്ക്കൊടുവിൽ, രാജ്യം സ്വാതന്ത്യദിനം ആഘോഷിക്കുന്ന ആഗസ്റ്റ് 15 ന് തന്നെ ഈ സൈനികനും കൊവിഡിൽ നിന്ന് സ്വാതന്ത്രം നേടി. ഇന്ത്യൻ സൈന്യത്തിലെ മഹർ റെജിമെന്റിന്റെ ഭാഗമായിരുന്നു സീപോയ് സക്പാൽ.
രാജ്യത്തിന് വേണ്ടി സേവനമനുഷ്ടിച്ച ഈ മുൻ സൈനികൻ ഇപ്പോൾ പകർച്ചവ്യാധികൾ ആശങ്കകളുയർത്തുന്ന കാലത്ത് ഏവർക്കും പ്രത്യാശ പകരുന്ന അതിജീവന മാതൃകയാകുകയാണ്. അതിനാൽ തന്നെ കൊവിഡ് മുക്തനായ ഇദ്ദേഹത്തെ നിറഞ്ഞ സ്നേഹാദരങ്ങളോടെയാണ് ഐഎൻഎച്ച് എസ് അശ്വിനി ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ യാത്രയാക്കിയത്.
Comments are closed.