Times Kerala

സംസ്ഥാനത്ത് ഇന്ന് മാത്രം പത്ത് കൊവിഡ് മരണം; ആശങ്ക

 
സംസ്ഥാനത്ത് ഇന്ന് മാത്രം പത്ത് കൊവിഡ് മരണം; ആശങ്ക

സംസ്ഥാനത്ത് ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് പത്ത് കൊവിഡ് മരണങ്ങൾ. തിരുവനന്തപുരം, വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട, കാസർഗോഡ്, തൃശൂർ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് മാത്രം നാല് മരണം റിപ്പോർട്ട് ചെയ്തു. വെട്ടൂർ സ്വദേശി മഹദ് (48), ചിറയിൽകീഴ് സ്വദേശി രമാദേവി (68), പടനിലം സ്വദേശി കമലമ്മ (85), തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ വിചാരണ തടവുകാരൻ മണികണ്ഠൻ (72) എന്നിവരാണ് മരിച്ചത്. വയനാട് വാളാട് സ്വദേശി ആലിയാണ് മരിച്ചത്, 73 വയസായിരുന്നു. കണ്ണൂരിൽ കെ.കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനാണ് മരിച്ചത്. ആലപ്പുഴയിൽ പത്തിയൂർ സ്വദേശി സദാനന്ദൻ (63)ആണ് മരിച്ചത്. പത്തനംതിട്ടയിൽ കോന്നി സ്വദേശി ഷെബർബാ(48)നും കൊവിഡ് ബാധിച്ച് മരിച്ചു. കാസർഗോഡ് സ്വദേശി മോഹനൻ (71), തൃശൂർ സ്വദേശി ശാരദ (70) എന്നിവരും കൊവിഡ് ബാധിച്ച് മരിച്ചു.

Related Topics

Share this story