Nature

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഓർമയായിട്ട് രണ്ട് വർഷം; അനുസ്മരിച്ച് രാജ്യം

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ അനുസ്മരിച്ച് രാജ്യം. വാജ്പേയിയുടെ രണ്ടാം ചരമവാര്‍ഷിക ദിനമായ ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, ബി ജെ പി ദേശിയ അദ്ധ്യക്ഷൻ ജെ പി നഡഢ തുടങ്ങിയവർ  വാജ്പോയിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലെ സദയവ് അടലിൽ പുഷ്പ്പാർച്ചന നടത്തി.

രാജ്യപുരോഗതിക്ക് വാജ്പേയ് നൽകിയ സംഭാവനകൾ രാഷ്ട്രം എന്നും സ്മരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യു പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഉൾപ്പെടെയുള്ള പ്രമുഖർ വാജ്പേയെ അനുസ്മരിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.