Times Kerala

ഭക്ഷണത്തിൽ ഉപ്പ് കുറഞ്ഞു, പ്രകോപിതനായ യുവാവ് ഭാര്യയുടെ തല ഡിവൈഡറിൽ ഇടിപ്പിച്ച് കൊലപ്പെടുത്തി

 
ഭക്ഷണത്തിൽ ഉപ്പ് കുറഞ്ഞു, പ്രകോപിതനായ യുവാവ് ഭാര്യയുടെ തല ഡിവൈഡറിൽ ഇടിപ്പിച്ച് കൊലപ്പെടുത്തി

മുബൈ: ഭക്ഷണത്തിൽ ഉപ്പ് കുറഞ്ഞതിൽ പ്രകോപിതനായ യുവാവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി. ദേണ്ടി ബസാർ ജം​ഗ്ഷനിലെ ഹൈവേ ഡിവൈഡറിൽ വെളളിയാഴ്ച വൈകുന്നേരമാണ് സംഭവം. പ്രകോപിതനായ പ്രതി ഭാര്യയുടെ തല ഡിവൈഡറിൽ ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. അബ്ദുൾ റഹ്മാൻ ഷേഖ് അൻസാരി എന്ന യുവാവാണ് ഭാര്യ നുസ്രത്ത് സിമ്രാനെ അതിക്രൂരമായി കൊലപ്പെടുത്തിയത്.

ഈ ദമ്പതികൾ തെരുവിലെ നടപ്പാതയിലാണ് താമസിച്ചിരുന്നത്. ഭക്ഷണത്തിൽ ഉപ്പ് കുറഞ്ഞു പോയെന്ന് പറഞ്ഞാണ് ഇവർ തമ്മിലുള്ള തർക്കം ആരംഭിച്ചത് ഇതിനിടെ ഇയാൾ ഭാര്യയുടെ തല ഡിവൈഡറിൽ ഇടിപ്പിക്കുകയായിരുന്നു. യുവതിയെ അപ്പോൾത്തന്നെ സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Topics

Share this story