Times Kerala

നടുറോഡിൽ വച്ച് പെൺകുട്ടിയെ കയറിപ്പിടിച്ച 44കാരൻ അറസ്റ്റിൽ; കുടുക്കിയത് സിസിടി

 
നടുറോഡിൽ വച്ച് പെൺകുട്ടിയെ കയറിപ്പിടിച്ച 44കാരൻ അറസ്റ്റിൽ; കുടുക്കിയത് സിസിടി

കൊച്ചി: പെൺകുട്ടിയെ കയറിപ്പിടിച്ച 44കാരൻ അറസ്റ്റിലായി. കോതമംഗലം അമ്പലപ്പറമ്പ് സ്വദേശി സാമുവൽ (44) ആണ് പിടിയിലായത് . വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്. വീട്ടിലേക്ക് നടന്നു പോകുന്ന വഴിക്ക് സാമുവൽ പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി വാട്ട്സ്ആപ്പ് വഴി പോലീസിൽ പരാതി നൽകുകയായിരുന്നു. കോതമംഗലം സി.ഐക്ക് ലഭിച്ച പരാതിയെ തുടർന്ന് എസ്.ഐ ശ്യാംകുമാർ, എ.എസ്.ഐ നിജു ഭാസ്‌കർ, സി.പി.ഒ ആസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണസംഘം പ്രതിയെ പിടികൂടിയത്.

Related Topics

Share this story