Nature

രാ​ജ്യ​ത്ത് എ​ഴു​താ​നും സം​സാ​രി​ക്കാ​നും ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​നും സ്വാ​ത​ന്ത്ര്യ​മു​ണ്ടോ?; കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി സോ​ണി​യ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: മോ​ദി സ​ർ​ക്കാ​രി​നെ​തി​രെ രൂക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം നി​ര​വ​ധി പ​രീ​ക്ഷ​ണ​ ഘട്ടങ്ങളിലൂടെയാണ് ക​ട​ന്നു​പോ​കു​ന്നതെന്ന് സോ​ണി​യ ഗാ​ന്ധി പറഞ്ഞു. ​ഇ​പ്പോ​ഴ​ത്തെ സ​ർ​ക്കാ​ർ ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​യ്ക്കും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ​ക്കും വി​രു​ദ്ധ​മാ​ണെ​ന്നും ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ പ​രീ​ക്ഷ​ണ സ​മ​യ​മാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്നും അ​വ​ർ അറിയിച്ചു.

രാ​ജ്യ​ത്ത് എ​ഴു​താ​നും സം​സാ​രി​ക്കാ​നും ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​നും സ്വാ​ത​ന്ത്ര്യ​മു​ണ്ടോയെന്നും സ്വാ​ത​ന്ത്ര്യം എ​ന്ന​തു​കൊ​ണ്ട് എ​ന്താ​ണ് അ​ർ​ഥ​മാ​ക്കു​ന്ന​തെ​ന്ന് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ സ്വ​ന്തം മ​ന​സാ​ക്ഷി​യോ​ട് ചോ​ദി​ക്ക​ണ​മെ​ന്നും അ​വ​ർ പറഞ്ഞു.

ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യെ​ന്ന നി​ല​യി​ൽ രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യം കോ​ട്ടം​ത​ട്ടാ​തെ നി​ല​നി​ർ​ത്താ​നു​ള്ള എ​ല്ലാ പ്രയത്നങ്ങളും കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​മെ​ന്നും സോ​ണി​യ വ്യക്തമാക്കി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.