Nature

പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. എന്നാൽ, ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലാണ്. ഡൽഹിയിലെ ആര്‍മി റിസര്‍ച്ച് ആശുപത്രിയില്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. കൊവിഡ് കൂടി ബാധിച്ചതിനാൽ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ല. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷമാണു പ്രണബിന്‍റെ നില ഗുരുതരമായത്.

ഓഗസ്റ്റ് 10 നാണ് പ്രണബ് മുഖര്‍ജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടന്ന പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചെങ്കിലും തലച്ചോറിൽ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തിയിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.