Nature

എ​ച്ച് വ​ൺ ബി ​വീ​സ പ​രി​ഷ്ക​രി​ക്കും, ഗ്രീ​ൻ കാ​ർ​ഡു​ക​ൾ​ക്കു​ള്ള ക​ൺ​ട്രി ക്വാ​ട്ട ഒ​ഴി​വാ​ക്കും; വാ​ഗ്ദാ​ന​വു​മാ​യി ജോ ​ബൈ​ഡ​ൻ

വാ​ഷിം​ഗ്ട​ൺ ഡി​സി: ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വിജയിച്ചാൽ എ​ച്ച് വ​ൺ ബി ​വീ​സ പ​രി​ഷ്ക​രി​ക്കു​മെ​ന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. രാജ്യങ്ങള്‍ക്ക് ക്വാട്ട നിശ്ചയിച്ച് ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്ന രീതി ഒഴിവാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലാണ് ജോ ബൈഡന്‍ ഇക്കാര്യങ്ങൾ പ്രഖ്യാപിച്ചത്.

കു​ടും​ബ വി​സ അ​നു​വ​ദി​ക്കു​ന്ന​തു കൂ​ടു​ത​ൽ ഉ​ദാ​ര​മാ​ക്കുമെന്നും പെ​ർ​മ​ന​ന്‍റ്, തൊ​ഴി​ൽ അ​ധി​ഷ്ഠി​ത ഇ​മി​ഗ്രേ​ഷ​ൻ വ​ർ​ധി​പ്പി​ക്കു​മെ​ന്നും ബൈ​ഡ​ൻ അറിയിച്ചു. അ​തേ​സ​മ​യം, ഇ​ന്ത്യ​ക്കാ​രി​ൽ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ പ​ര്യാ​പ്ത​മാ​യ പ്ര​ഖ്യാ​പ​ന​മാ​ണി​തെ​ന്നാ​ണ് വിവരം. അ​മേ​രി​ക്ക​ന്‍ ക​മ്പ​നി​ക​ളി​ല്‍ ജോ​ലി ചെ​യ്യാ​ന്‍ വി​ദേ​ശി​ക​ള്‍​ക്ക് അ​നു​വ​ദി​ക്കു​ന്ന​താ​ണ് എ​ച്ച് വ​ണ്‍ ബി ​വീ​സ. വി​ദ​ഗ്ധ​ർ​ക്കാ​ണ് നി​ല​വി​ൽ ഈ ​വി​സ ന​ൽ​കാ​റു​ള്ള​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.