Times Kerala

ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും

 
ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും

പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ കെ സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും.അതേസമയം ഭക്തർക്ക് പ്രവേശനമുണ്ടാകില്ല.ക്ഷേത്രതന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്യും. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിക്കുമുന്നിലെ ആഴിയിൽ അഗ്നി പകരും.ചിങ്ങം ഒന്നായ നാളെ പുലർച്ചെ 5 മണിക്ക് നട തുറക്കും. തുടർന്ന് നിർമ്മാല്യ ദർശനവും നെയ്യ് അഭിഷേകവുമുണ്ടാകും

Related Topics

Share this story