Nature

പ്രധാനമന്ത്രിയുടെ ഭീരുത്വം ഇന്ത്യൻ പ്രദേശം ചൈന കൈയ്യേറാൻ ഇടയാക്കി: വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തിൽ ചെ​ങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ കോൺഗ്രസ് അധ്യക്ഷ രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ ഭീരുത്വമാണ് ഇന്ത്യൻ പ്രദേശം ചൈന കൈയ്യേറാൻ ഇടയാക്കിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

പ്രധാനമന്ത്രി ഒഴികെ എല്ലാവരും ഇന്ത്യൻ സൈന്യത്തിന്‍റെ പ്രാപ്‌തിയിലും ശൗര്യത്തിലും വിശ്വസിക്കുന്നു. പ്രധാനമന്ത്രിയുടെ ഭീരുത്വമാണ് ഇന്ത്യൻ പ്രദേശം ചൈന കൈയ്യേറാൻ ഇടയാക്കിയത്. അദ്ദേഹത്തിന്‍റെ കള്ളങ്ങൾ കൊണ്ട് ചൈന അത് നിലനിർത്തുന്നുവെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ ശക്തി എന്താണെന്ന് ലഡാക്കില്‍ ലോകം കണ്ടു എന്നാണ് ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. നിയന്ത്രണരേഖ മുതൽ യഥാർഥ നിയന്ത്രണരേഖ വരെ ശക്തമായ നടപടി രാജ്യം സ്വീകരിച്ചത് കണ്ടതാണ്. ഇന്ത്യയുടെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നവർക്ക് ശക്തമായ താക്കീത് നൽകാൻ കഴിഞ്ഞു. തീവ്രവാദവും വെട്ടിപ്പിടിക്കലും ഒരു പോലെ നേരിടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.