Times Kerala

കോവിഡ് വാക്സിന്‍ ആദ്യം നല്‍കുക ആരോഗ്യപ്രവര്‍ത്തകര്‍ക്ക്: കേന്ദ്ര സഹമന്ത്രി

 
കോവിഡ് വാക്സിന്‍ ആദ്യം നല്‍കുക ആരോഗ്യപ്രവര്‍ത്തകര്‍ക്ക്: കേന്ദ്ര സഹമന്ത്രി

ഡൽഹി: ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ ലഭ്യമായാല്‍ ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും നല്‍കുക എന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ. വാക്സിന്‍ കണ്ടെത്താനായി ഗവേഷകര്‍ ഏറെ പരിശ്രമിക്കുന്നുണ്ടെന്നും, പല പരീക്ഷണങ്ങളും അവസാനഘട്ടത്തിലാണെന്നും ചെങ്കോട്ടയില്‍ നടന്ന സ്വതന്ത്യ്രദിന ആഘോഷങ്ങള്‍ക്കിടെ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ ആരോഗ്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയ്ക്ക് ഇത് ചരിത്രപരമായ സമയമാണ്. മൂന്ന് വാക്സിനുകള്‍ രാജ്യത്ത് പരീക്ഷണഘട്ടത്തിലാണ്. വാക്സിന്റെ പരീക്ഷണം വിജയിച്ചാല്‍ ആദ്യം കോവിഡ് പോരാളികള്‍ക്കായിരിക്കും ലഭിക്കുകയെന്നും ചൗബേ വ്യക്തമാക്കി.

Related Topics

Share this story