Times Kerala

കാണാമറയത്ത് ഇനി 12പേർ കൂടി; പെട്ടിമുടിയിൽ പത്താം ദിവസവും തെരച്ചിൽ തുടരും; ഇന്ന് കണ്ടെത്തിയത് 2 മൃതദേഹങ്ങൾ

 
കാണാമറയത്ത് ഇനി 12പേർ കൂടി; പെട്ടിമുടിയിൽ പത്താം ദിവസവും തെരച്ചിൽ തുടരും; ഇന്ന് കണ്ടെത്തിയത് 2 മൃതദേഹങ്ങൾ

ഇടുക്കി: രാജമല പെട്ടിമുടി ഉരുൾപ്പൊട്ടലിൽ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചിൽ രാവിലെ പുനരാരംഭിച്ചു. അപകടം നടന്ന് പത്ത് ദിവസം പിന്നിടുമ്പോഴും 12 പേർ കൂടി കാണാമറയത്താണ്. ഇന്ന് രണ്ടു മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിൽ ഒരാളെ തിരിച്ചറിയാനായിട്ടില്ല. ഇന്നലെ 10 സംഘങ്ങളായി തിരിഞ്ഞ് നടത്തിയ തെരച്ചിലിൽ ആരേയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നിന്നുള്ള ആദിവാസി യുവാക്കളുടെ സഹായത്തോടെ ഇന്ന് വനത്തിലും പുഴയിലും തെരച്ചിൽ നടത്താനാണ് തീരുമാനം. മഴയും പ്രതികൂല കാലാവസ്ഥയും വകാവകാതെയുള്ള പരിശോധനയാണ് ദൗത്യസംഘം നടത്തുന്നത്. ഇതുവരെ 58 മൃതദേഹങ്ങൾ കണ്ടെടുത്തു. അപകടത്തിപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Topics

Share this story