Nature

ഐക്യദാര്‍ഢ്യം: ഇന്ത്യയുടെ 74ാം സ്വാതന്ത്ര്യദിത്തിൽ ത്രിവര്‍ണമണിഞ്ഞ് ബുര്‍ജ് ഖലീഫ

ദുബായ്: ഇന്ത്യയുടെ 74ാം സ്വാതന്ത്ര്യദിനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദുബായിയും. ശനിയാഴ്ച രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫ ത്രിവര്‍ണം അണിഞ്ഞു.ബുര്‍ജ് ഖലീഫയില്‍ ത്രിവര്‍ണ്ണങ്ങള്‍ തെളിയിച്ച് സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പങ്കാളിയാകുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും ധീരതയുടേയും ത്രിവര്‍ണം എന്നും സമൃദ്ധമാകട്ടെ എന്നാശംസിച്ചുകൊണ്ടാണ്‌ ബുര്‍ജ് ഖലീഫയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.