Times Kerala

വെള്ളം പോലും കുടിക്കാതെ, തുടർച്ചയായി പബ്ജി കളിച്ച 16 കാരന് ദാരുണാന്ത്യം

 
വെള്ളം പോലും കുടിക്കാതെ, തുടർച്ചയായി പബ്ജി കളിച്ച 16 കാരന് ദാരുണാന്ത്യം

ഹൈദരാബാദ്: ഭക്ഷണമോ വെള്ളമോ ഇല്ലാതെ തുടര്‍ച്ചയായി പബ്ജി ഗെയിം കളിച്ചതിനെ തുടര്‍ന്ന് 16 കാരന്‍ മരിച്ചു. ആന്ധ്രാ പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലുള്ള വിദ്യാര്‍ഥിയാണ് മരിച്ചത്. കടുത്ത നിര്‍ജലീകരണം അനുഭവപ്പെട്ടതോടെ കുടുംബം എലൂരു നഗരത്തിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സയില്‍ കഴിയവേ ആരോഗ്യ സ്ഥിതി മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

Related Topics

Share this story