വാഷിംഗ്ടൺ ഡിസി: ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസിൻറെ പൗരത്വവും യോഗ്യതയും ചോദ്യം ചെയ്ത് ലേഖനം പ്രസിദ്ധീകരിച്ച സംഭവത്തിൽ അമേരിക്കൻ മാസികയായ ന്യൂസ് വീക് ഖേദം പ്രകടിപ്പിച്ചു.
ഇന്ത്യയിൽനിന്നുള്ള അമ്മ ശ്യാമള ഗോപാലനും ജമൈക്കയിൽനിന്നുള്ള ആഫ്രിക്കൻ വംശജനായ പിതാവ് ഡോണൾഡ് ഹാരിസിനും ജനിച്ച കമല ഹാരിസിൻറെ യോഗ്യതയെക്കുറിച്ച് സംശയം രേഖപ്പെടുത്തിയാണ് ലേഖനം പ്രസിദ്ധീകരിച്ചിരുന്നത്. ലേഖനം വംശീയതയും വിദ്വേഷവും വളര്‍ത്തുന്നതിന് ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഖേദപ്രകടനം.
Comments are closed.