Times Kerala

മാസ്ക്കില്ല, സാമൂഹിക അകലവുമില്ല: മലപ്പുറത്ത് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ഫോട്ടോഷൂട്ട്: അൻപതോളം പേര്‍ക്കെതിരെ കേസ്

 
മാസ്ക്കില്ല, സാമൂഹിക അകലവുമില്ല: മലപ്പുറത്ത് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ഫോട്ടോഷൂട്ട്: അൻപതോളം പേര്‍ക്കെതിരെ കേസ്

മലപ്പുറം: കോവിഡ് നിയന്ത്രണങ്ങളും, സുരക്ഷാമാദണ്ഡങ്ങളും ലംഘിച്ച് ഫോട്ടോയ്ക്കു പോസ് ചെയ്ത ഭരണ സമിതിക്കെതിരെ കേസ്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഫോട്ടോയെടുത്ത 46 പേര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ഉദ്ഘാടനത്തിന്റെ പേരിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഫോട്ടോഷൂട്ട് നടത്തിയത്. വ്യാഴാഴ്ടചയായിരുന്നു സംഭവം. ഫോട്ടോയ്ക്ക പോസ് ചെയ്തവര്‍ ആരും കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന വിമര്‍ശനം പല കോണുകളില്‍ നിന്നു ഉയര്‍ന്നിരുന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്.

Related Topics

Share this story