Nature

24 മ​ണി​ക്കൂ​റി​നി​ടെ 63,489 പുതിയ കോ​വി​ഡ് കേ​സു​ക​ള്‍; 944 മരണം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 63,489 പേർക്ക് കൂടി പുതുതായി കോ​വി​ഡ് സ്ഥിരീകരിച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോഗ ബാധിതരുടെ എ​ണ്ണം 25,89,682 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 944 മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49,980 ആ​യി ഉ​യ​ര്‍​ന്നു. നിലവിൽ 6,77,444 പേ​ര്‍ വിവിധ സംസ്ഥാനങ്ങളിലായി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 18,62,258 പേർ ഇതുവരെ രോ​ഗ​മു​ക്തി നേ​ടി.

രാജ്യത്ത് കോ​വി​ഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ ശ​നി​യാ​ഴ്ച 12,000 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​വി​ഡ് കേ​സു​ക​ള്‍ 5.8 ല​ക്ഷം ക​ട​ന്നു.

ത​മി​ഴ്‌​നാ​ട്, ഡ​ല്‍​ഹി, ഗു​ജ​റാ​ത്ത് എന്നീ സംസ്ഥാനങ്ങളിലും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എണ്ണം ദിനംപ്രതി ഉയരുകയാണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.