അധ്യാപകരെ നിയമിക്കുന്നു

വടക്കാഞ്ചേരി, ചേലക്കര എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. തസ്തിക, ഒഴിവുകള്‍ എന്നിവ ചുവടെ ചേര്‍ക്കുന്നു. ഹിന്ദി – ഒരൊഴിവ് (ചേലക്കര), സ്‌പെഷ്യല്‍ ഡ്രോയിങ്/മ്യൂസിക് ടീച്ചര്‍ (ചേലക്കര, വടക്കാഞ്ചേരി), എം സി ആര്‍ ടി (ചേലക്കര, വടക്കാഞ്ചേരി). അപേക്ഷകര്‍ പേര്, മേല്‍വിലാസം, ഫോണ്‍നമ്ബര്‍, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ രേഖപ്പെടുത്തി വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മെയ് 18 വൈകീട്ട് അഞ്ചിനു മുമ്ബായി അയ്യന്തോള്‍ സിവില്‍ സ്റ്റേഷന്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തിക്കണം. പ്രായപരിധി 2019 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487 2360381.

Loading...
You might also like

Leave A Reply

Your email address will not be published.