Nature

വിഴിഞ്ഞത്ത് വനിതാ പോലീസുദ്യോഗസ്ഥയ്ക്ക് നേരെയാണ് ആക്രമണം;രണ്ട് പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം : വിഴിഞ്ഞത്ത് വനിതാ പോലീസുദ്യോഗസ്ഥയ്ക്ക് നേരെയാണ് ആക്രമണം . വിഴിഞ്ഞം പോലീസ് സ്‌റ്റേഷനിലെ വനിതാ പോലീസുകാരിയെയാണ് മര്‍ദ്ദിച്ചത് . ആക്രമണത്തില്‍ പരിക്കേറ്റ പോലീസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . കല്ലുവെട്ടാംകുഴി ക്രൈസ്റ്റ് കോളേജിന് മുന്‍പില്‍ വെച്ച്‌ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

ഇരു ചക്രവാഹനത്തില്‍ പോകുകയായിരുന്നു പോലീസുകാരിയെ ഓട്ടോറിക്ഷയില്‍ പിന്തുടര്‍ന്ന് എത്തിയ രണ്ട് അംഗ സംഘം ആക്രമിക്കുകയായിരുന്നു . സംഭവത്തില്‍ രണ്ട് പേരെ കോവളം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.