ജയ്പുര്‍ : രാജസ്ഥാന് ചീഫ് ജസ്റ്റീസ് ഇന്ദ്രജിത് മഹന്തിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് ഇക്കാര്യം അറിയിച്ചത് . ചീഫ് ജസ്റ്റീസ് വേഗം സുഖം പ്രാപിക്കട്ടെയെന്നും ഗെഹ്ലോട്ട് പറഞ്ഞു .
ശനിയാഴ്ച കോടതിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ ചീഫ് ജസ്റ്റീസ് പങ്കെടുത്തിരുന്നു . ജഡ്ജിമാരും നൂറോളം അഭിഭാഷകരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതേതുടര്‍ന്നു ഞായറാഴ്ച രാജസ്ഥാന് ഹൈക്കോടതി ബാര്‍ ഓഫീസില്‍വച്ച് കോവിഡ് പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു .
Comments are closed.