Nature

ധോ​ണി​യു​ടെ വി​ര​മി​ക്ക​ല്‍;ഭാ​വു​ക​ങ്ങ​ള്‍ നേ​ര്‍​ന്ന് സൗ​ര​വ് ഗാം​ഗു​ലി

മും​ബൈ : രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് ഇ​ന്ത്യ​ന്‍ മു​ന്‍ നാ​യ​ക​ന്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി വി​ര​മി​ച്ചതോടെ ഭാ​വു​ക​ങ്ങ​ള്‍ നേ​ര്‍​ന്ന് ബി​സി​സി​ഐ അ​ധ്യ​ക്ഷ​ന്‍ സൗ​ര​വ് ഗാം​ഗു​ലി . ധോ​ണി​യു​ടെ വി​ര​മി​ക്ക​ലി​നെ യു​ഗാ​ന്ത്യ​മെ​ന്നാ​ണ് ഗാം​ഗു​ലി വി​ശേ​ഷി​പ്പി​ച്ച​ത് .

ഒ​രു യു​ഗം ക​ട​ന്നു​പോ​യി​രി​ക്കു​ന്നു . ഇ​ന്ത്യ​യ്ക്കും ലോ​ക​ക്രി​ക്ക​റ്റി​നും വി​ല​മ​തി​ക്കാ​നാ​വാ​ത്ത സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ ശേ​ഷ​മാ​ണ് ധോ​ണി വി​ര​മിക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ന് എ​ന്തോ ഒ​രു പ്ര​ത്യേ​ക​ത​യു​ണ്ടെ​ന്നും സൗ​ര​വ് പ​റ​ഞ്ഞു .

എ​ല്ലാ ന​ല്ല കാ​ര്യ​ങ്ങ​ള്‍​ക്കും പ​ര്യ​വ​സാ​ന​മു​ണ്ട് . ധോ​ണി​യു​ടെ കാ​ര്യ​ത്തി​ലും ഇ​തു സം​ഭ​വി​ച്ചു. ഇ​ന്ന് വി​ക്ക​റ്റ് കീ​പ്പ​ര്‍​മാ​രു​ടെ അ​ള​വു​കോ​ലു​ക​ള്‍ ഏ​റെ ഉ​യ​ര്‍​ന്നി​രി​ക്കു​ന്നു . ഇ​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം ധോ​ണി​യാ​ണ് . മു​ന്നോ​ട്ടു​ള്ള ജീ​വി​ത​യാ​ത്ര​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് എ​ല്ലാ ഭാ​വു​ക​ങ്ങ​ളും നേ​രു​ന്നു​വെ​ന്നും ഗാം​ഗു​ലി ആശംസിച്ചു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.