Nature

കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു,നാക്ക് മുറിച്ചു ;13കാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 13കാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്നു . ലഖിംപൂര്‍ ഖേരി ജില്ലയിൽ വെള്ളിയാഴ്ചയാണ് ക്രൂര സംഭവം നടന്നത് . ക്രൂരമായി മര്‍ദ്ദിച്ചാണ് ബലാല്‍സംഗം ചെയ്തതും കൊലപ്പെടുത്തിയ ശേഷം മൃതദേഹം കരിമ്പ് തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു .

കഴുത്ത് ഞെരിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് . പെണ്‍കുട്ടിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തിട്ടുണ്ട് . നാക്ക് മുറിച്ച നിലയിലാണ് കണ്ടതെന്നും പെണ്‍കുട്ടിയടെ പിതാവ് പറഞ്ഞു . നേപ്പാള്‍ അതിര്‍ത്തി പ്രദേശത്തെ ഗ്രാമത്തിലാണ് ക്രൂരത അരങ്ങേറിയതെന്നും പ്രതികളില്‍ ഒരാളുടെ തോട്ടത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടതെന്നും പോലീസ് പറഞ്ഞു.

ബലാല്‍സംഗം നടന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു . ബലാല്‍സംഗം, കൊലപാതകം വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തുമെന്ന് പോലീസ് പറഞ്ഞു . സംഭവത്തെ കുറിച്ച്‌ പെണ്‍കുട്ടിയുടെ പിതാവ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ ; വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു . എല്ലായിടത്തും തിരഞ്ഞു. ഒടുവില്‍ കരിമ്ബ് തോട്ടത്തില്‍ മൃതദേഹം കണ്ടെത്തി . അവളുടെ വസ്ത്രം കൊണ്ടുതന്നെയാണ് കഴുത്ത് ഞെരിച്ചത് . കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും നാക്ക് മുറിക്കുകയും ചെയ്തിട്ടുണ്ടെന്നും പിതാവ് പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.