Nature

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷത്തിലേക്ക് കുതിക്കുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 2 ലക്ഷത്തിലേക്ക് കുതിക്കുന്നു . സംസ്ഥാനത്ത് ശനിയാഴ്ച പുതിയതായി 12,614 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . 322 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത് . 6844 പേര്‍ ഇന്നലെ  രോഗമുക്തി നേടി.

ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 5,84,754 ആയി . 19,749 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. 1,56,409 പേരാണ് നിലവില്‍ ചികിത്സയിൽ കഴിയുന്നത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.